രേണുക വേണു|
Last Modified വെള്ളി, 6 മെയ് 2022 (15:56 IST)
Sex Education:
കുടുംബ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് സെക്‌സ്. സന്തോഷകരമായ ലൈംഗിക ജീവിതം ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളവും ദൃഢവുമാക്കുന്നു. കിടപ്പറയില്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ പുരുഷന്‍മാര്‍ പാലിക്കേണ്ട ചില കടമകളുണ്ട്. അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ലിംഗ-യോനീ സംഭോഗത്തെ ഭയത്തോടെ കാണുന്ന ഒട്ടേറെ സ്ത്രീകള്‍ നമുക്കിടയിലുണ്ട്. നിങ്ങളുടെ പങ്കാളിയും ചിലപ്പോള്‍ അങ്ങനെയായിരിക്കാം. അതിനുള്ള കാരണം വേദനയാണ്. ലിംഗ-യോനീ സംഭോഗത്തില്‍ വലിയ രീതിയില്‍ വേദന അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളെ മാനസികമായും ശരീരികമായും തളര്‍ത്തുന്നു.
സ്ത്രീകളിലെ ശാരീരിക മാറ്റത്തെ കുറിച്ച് പുരുഷന്‍മാര്‍ അറിവുള്ളവരായിരിക്കണം. പുരുഷന്‍മാരെ പോലെ അതിവേഗം ലൈംഗിക ബന്ധത്തിനു ശാരീരികമായി തയ്യാറാകുന്നവരല്ല സ്ത്രീകള്‍. വളരെ സാവധാനത്തില്‍ മാത്രമേ സ്ത്രീകളില്‍ ലൈംഗിക ഉത്തേജനം നടക്കൂ. അത് മനസിലാക്കുകയാണ് ആദ്യ പടി.
ലിംഗ-യോനീ സംഭോഗത്തിനു സ്ത്രീകളെ പുരുഷന്‍മാര്‍ നിര്‍ബന്ധിക്കരുത്. ലിംഗ പ്രവേശനത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകളുടേത് മാത്രമാണ്. അവര്‍ മാനസികമായും ശാരീരികമായും തയ്യാറാണെന്ന് പറഞ്ഞാല്‍ മാത്രമേ ലിംഗപ്രവേശം ചെയ്യാന്‍ പാടൂ.
ഫോര്‍പ്ലേ വേണ്ടവിധം ഇല്ലാത്തതാണ് ലിംഗപ്രവേശ സമയത്ത് യോനിയില്‍ വേദന ഉണ്ടാകാന്‍ പ്രധാന കാരണം. അതിനാല്‍ ലിംഗ-യോനീ സംഭോഗത്തിനു മുന്‍പ് ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഫോര്‍പ്ലേ ഉണ്ടാകണം. ഫോര്‍പ്ലേ വേണ്ടവിധം നടന്ന ശേഷം മാത്രമേ ലിംഗ പ്രവേശം ചെയ്യാവൂ. ആദ്യ തവണ ലിംഗ-യോനീ സംഭോഗം പരാജയപ്പെട്ടാല്‍ അതില്‍ നിരാശപ്പെടരുത്. പങ്കാളിയെ ആശ്വസിപ്പിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ലൈംഗികബന്ധം കൂടുതല്‍ സന്തോഷകരമാക്കുകയും വേണം.
സെക്‌സിന് മുന്‍പ് നിങ്ങളുടെ പങ്കാളിയുമായി മാനസികമായ അടുപ്പം കൂട്ടുന്ന രീതിയില്‍ സംസാരിക്കുകയും മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും വേണം. ഒന്നിച്ച് കുളിക്കുക, ഒന്നിച്ച് ഭക്ഷണം കഴിക്കുക, ഒന്നിച്ചിരുന്ന് തമാശ പറയുക ഇതൊക്കെ പങ്കാളിയെ മാനസികമായി നിങ്ങളോട് അടുപ്പിക്കും.
കണ്‍സെന്റ് ആണ് മറ്റൊരു ഘടകം. സെക്‌സില്‍ ഓരോ കാര്യം ചെയ്യുമ്പോഴും പങ്കാളി എത്രമാത്രം അതിനു മാനസികവും ശാരീരികവുമായി തയ്യാറാണെന്ന് കണ്‍സെന്റ് ചോദിക്കണം. സ്ത്രീകളുടെ അനുവാദത്തോടെ മാത്രമേ സെക്‌സില്‍ വിവിധ പൊസിഷനുകള്‍ ട്രൈ ചെയ്യാവൂ. ഇത് പുരുഷന്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നിനും പങ്കാളിയെ നിര്‍ബന്ധിക്കരുത്.