സെക്‌സിലെ വേദനയെ പേടിക്കേണ്ട; സ്ത്രീകള്‍ അറിഞ്ഞിരിക്കാന്‍

രേണുക വേണു| Last Updated: ബുധന്‍, 4 മെയ് 2022 (17:56 IST)

സെക്സ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ പങ്കാളികള്‍ക്കിടയില്‍ ലൈംഗികതയെ കുറിച്ച് ഒട്ടേറെ വിചിത്ര ധാരണകളും ഭയവും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളിലാണ് അത് പ്രധാനമായും ഉള്ളത്. ലിംഗ-യോനീ സംഭോഗത്തെ ഭയത്തോടെ കാണുന്ന ഒട്ടേറെ സ്ത്രീകള്‍ നമുക്കിടയിലുണ്ട്. അതിനുള്ള കാരണം വേദനയാണ്. ലിംഗ-യോനീ സംഭോഗത്തില്‍ വലിയ രീതിയില്‍ വേദന അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളെ മാനസികമായും ശരീരികമായും തളര്‍ത്തുന്നു.

സ്ത്രീകളിലെ ശാരീരിക മാറ്റത്തെ കുറിച്ച് പുരുഷന്‍മാര്‍ അറിവുള്ളവരായിരിക്കണം. പുരുഷന്‍മാരെ പോലെ അതിവേഗം ലൈംഗിക ബന്ധത്തിനു ശാരീരികമായി തയ്യാറാകുന്നവരല്ല സ്ത്രീകള്‍. വളരെ സാവധാനത്തില്‍ മാത്രമേ സ്ത്രീകളില്‍ ലൈംഗിക ഉത്തേജനം നടക്കൂ. അത് മനസിലാക്കുകയാണ് ആദ്യ പടി.

ലിംഗ-യോനീ സംഭോഗത്തിനു സ്ത്രീകളെ പുരുഷന്‍മാര്‍ നിര്‍ബന്ധിക്കരുത്. ലിംഗ പ്രവേശനത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകളുടേത് മാത്രമാണ്. അവര്‍ മാനസികമായും ശാരീരികമായും തയ്യാറാണെന്ന് പറഞ്ഞാല്‍ മാത്രമേ ലിംഗപ്രവേശം ചെയ്യാന്‍ പാടൂ.

ഫോര്‍പ്ലേ വേണ്ടവിധം ഇല്ലാത്തതാണ് ലിംഗപ്രവേശ സമയത്ത് യോനിയില്‍ വേദന ഉണ്ടാകാന്‍ പ്രധാന കാരണം. അതിനാല്‍ ലിംഗ-യോനീ സംഭോഗത്തിനു മുന്‍പ് ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഫോര്‍പ്ലേ ഉണ്ടാകണം. ഫോര്‍പ്ലേ വേണ്ടവിധം നടന്ന ശേഷം മാത്രമേ ലിംഗ പ്രവേശം ചെയ്യാവൂ. ആദ്യ തവണ ലിംഗ-യോനീ സംഭോഗം പരാജയപ്പെട്ടാല്‍ അതില്‍ നിരാശപ്പെടരുത്. പങ്കാളിയെ ആശ്വസിപ്പിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ലൈംഗികബന്ധം കൂടുതല്‍ സന്തോഷകരമാക്കുകയും വേണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :