ഒരു ഗ്ലാസ് ചായയില്‍ എത്ര അളവില്‍ പഞ്ചസാര ചേര്‍ക്കണം?

ചായ കുടിക്കുന്നതില്‍ നിയന്ത്രണം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്

രേണുക വേണു| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (11:38 IST)

മലയാളികള്‍ക്ക് ചായയും കാപ്പിയും നിത്യജീവിതത്തിന്റെ ഭാഗമാണ്. അതിരാവിലെ എഴുന്നേറ്റ് ബെഡ് കോഫി കുടിക്കുന്നത് മുതല്‍ ഇടവേളകളില്‍ ചായ വേണ്ടവരാണ് നമ്മളില്‍ പലരും. എന്നാല്‍ അമിതമായ ചായ കുടി ആരോഗ്യത്തിനു ദോഷകരമാണ്. ചായ കുടിക്കുന്നതില്‍ നിയന്ത്രണം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ചായയില്‍ ചേര്‍ക്കുന്ന പഞ്ചസാരയുടെ അളവിന് എപ്പോഴും നിയന്ത്രണം വേണം. അമിതമായ പഞ്ചസാര ഉപയോഗം പ്രമേഹം കൂടാന്‍ കാരണമാകുന്നു. ദിവസം രണ്ട് തവണ മാത്രം ചായ കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. അതില്‍ കൂടുതലായാല്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. ചായയില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ (ചെറിയ സ്പൂണ്‍) അധികം പഞ്ചസാര ചേര്‍ക്കരുത്. ഒരു ഗ്ലാസ് ചായയില്‍ പരമാവധി രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര വരെ ചേര്‍ക്കാം. അതില്‍ കൂടുതലായാല്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :