വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 5 നവംബര്‍ 2020 (15:58 IST)
നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും ഏറെ ഉത്തമമായ വസ്തുക്കളാണ് ഇഞ്ചി, മഞ്ഞള്‍, തേങ്ങാപ്പാല്‍ എന്നിവ. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു കൂറ്റ് ഇവ ഉപയോഗിച്ച് തയ്യാറാക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി, മഞ്ഞള്‍, ഒരു സ്പൂണ്‍ തേന്‍, ഒരു കപ്പ് തേങ്ങാപ്പാല്‍ എന്നിവയാണ് ഇതിന് വേണ്ടത് ഇഞ്ചിയും മഞ്ഞളും ചതച്ചോ അല്ലെങ്കില്‍ പൊടിച്ചോ ഉപയോഗിക്കണം. എന്തെല്ലാമാണ് ഈ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെന്ന് നോക്കാം.
വയറ്റില്‍ ഉണ്ടാകുന്ന അനുബാധ ഉൾപ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ക്കും വളരെ ഫലപ്രധമായ ഒന്നാണ് ഇത്. ശരീര വേദനയ്ക്കും അള്‍സറിനും ശരീരത്തിലെ കോശങ്ങളുടെ നാശത്തെ ചെറുക്കാനും ഈ പാനിയം സഹായിക്കും ആര്‍ത്തവസമയത്തുണ്ടാകുന്ന വേദനയ്ക്കു പരിഹാരം കാണാനും ഈ പാനിയം ഉത്തമമാണ്. .ഉറക്കകുറവിനുള്ള ഒരു മികച്ച പരിഹാരമാണ് ഇത്.
ഈ കൂട്ട് കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. അതുപോലെ ഈ പാനിയം ചുമ ജലദോഷം എന്നിവയ്ക്കും ശരീരത്തിലെ വിഷാംശം നീക്കുകയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍, വാതം, അമിതവണ്ണം എന്നിവ പരിഹരിക്കാനും ഇത് വളരെ ഉത്തമമാണ്.