അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാന്‍ കിസാന്‍ മോര്‍ച്ച
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4741 പേര്‍ക്ക്; മരണം 28
- ഹെലന് ഹിന്ദിയില്‍ മിലി,ബോളിവുഡ് റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായെന്ന് നടി ജാന്‍വി കപൂര്‍
- വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പ്രതിക്ക് സ്റ്റേഷന് ജാമ്യം നല്‍കിയം മംഗലപുരം എസ്ഐക്ക് സസ്പെന്ഷന്
- മുംബൈയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാമോ?
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഉരുളക്കിഴങ്ങ്. ഒരു പരിധി വരെ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പെട്ടന്ന് കേടാകാത്തതുകൊണ്ടു തന്നെ നമ്മളില്‍ പലരും ഉരുളക്കിഴങ്ങ ഒരുമിച്ച് വാങ്ങി സംഭരിച്ചു വയ്ക്കാറുമുണ്ട്. എന്നാല്‍ ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ അവ മുളയ്ക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ നമ്മളില്‍ പലരും തന്നെ അതത്ര കാര്യമായി എടുക്കാറില്ല. മുളച്ച ഭാഗം എടുത്തു കളഞ്ഞിട്ട് ഉപയോഗക്കാറാണ് പതിവ്. മുളച്ച ഉരുളക്കിഴങ്ങിന്റെ ഭാഗങ്ങള്‍ പച്ച നിറത്തിലാകാറുണ്ട്. ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ രാസമാറ്റത്തിന് വിധേയമാകാറുണ്ട്. ഇത്തരത്തിലുള്ള രാസ മാറ്റങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാവുന്നതാണ്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.