മുഖത്തെ കറുത്ത പാടുകളാണോ പ്രശ്‌നം? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ!

മുഖത്തെ കറുത്ത പാടുകളാണോ പ്രശ്‌നം? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ!

Rijisha M.| Last Modified ശനി, 11 ഓഗസ്റ്റ് 2018 (17:14 IST)
കറുവേപ്പിലയുടെ ഗുണം എല്ലാവർക്കുമറിയാം. എന്നാൽ ഭക്ഷണങ്ങളിൽ മാത്രമല്ല ഈ കുഞ്ഞിവിരുതന്റെ സ്ഥാനം. ചിലയാളുകൾ കറികളിൽ നിന്നും മറ്റും മാറ്റിവയ്‌ക്കുന്നു. എന്നാൽ ശരിക്കും കറിവേപ്പില നമ്മുടെ ആർഓഗ്യത്തിന് ഉത്തമമാണ്.

ആരോഗ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല. ചർമ്മം സംരക്ഷിക്കാനും കറുവേപ്പില അത്യുത്തമമാണ്. മുഖത്തെ കറുത്ത പാടുകൾ അകറ്റി വെളുപ്പം നിറം നൽകി ചർമ്മം സംരക്ഷിക്കാൻ മിടുക്കനാണ് ഈ ഇല. കറിവേപ്പിലയും തൈരും മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടിയാൽ ചർമ്മത്തിന് തിളക്കം വർദ്ധിക്കും.

താരനെ പൂർണ്ണമായും ഒഴിവാക്കാനും ഇതുകൊണ്ട് കഴിയും. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. താരൻ ഒരു സാധാരണപ്രശ്‌നമാണ്. പക്ഷേ അത് നമ്മുടെ മുടിയെ പൂർണ്ണമായും നശിപ്പിക്കും. ഇതില്‍ നിന്ന് മുക്തി നേടുക എന്നത് അത്ര എളുപ്പമല്ല. തിളപ്പിച്ച പാലും കറിവേപ്പില അരച്ചതും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച്‌ പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുക്കിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :