അമിതമായി വിയര്‍ക്കുന്ന ആളാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കണം, മരണംവരെ സംഭവിച്ചേക്കാം

അമിതമായി വിയര്‍ക്കുന്ന ആളാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കണം, മരണംവരെ സംഭവിച്ചേക്കാം

 health , food , life style , sweat , വിയര്‍പ്പ് , ശരീരം , ആരോഗ്യം , രോഗങ്ങള്‍
jibin| Last Updated: വെള്ളി, 9 നവം‌ബര്‍ 2018 (14:22 IST)
ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ് വിയര്‍പ്പ്. ഇതിനാല്‍ അമിതമായി വിയര്‍ക്കുന്ന അവസ്ഥയെ പലരും കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വിയര്‍പ്പ് അമിതായി ഉണ്ടാകുന്നുണ്ടെങ്കില്‍ ശരീരം ആരോഗ്യകരമല്ലെന്ന സൂചനയാണ് അത് നല്‍കുന്നത്.

ശരീരം അമിതമായി ചൂടാവുകയും വിയര്‍ക്കുകയും ചെയ്യുന്നത് ചില രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനതകരാറ്
പോലും സൂചിപ്പിക്കുന്നതാണ് ഈ അമിത വിയര്‍പ്പ്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ ലക്ഷണവും കൂടിയാണ് അമിത വിയര്‍പ്പ്.

രാത്രിയില്‍ അമിത വിയര്‍പ്പുണ്ടാകുന്നത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെയോ തൈറോയ്ഡ് പോലുള്ള രോഗങ്ങളുടേയോ സൂചനകളാണ്.

ലിംഫ് ഗ്രന്ഥികളുടെ വീക്കം കൊണ്ടുണ്ടാവുന്ന രക്താര്‍ബുദത്തിന്റെ സൂചനയായും അമിത വിയര്‍പ്പുണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എച്ച് ഐ വി, ക്ഷയം പോലുള്ള അണുബാധ ഉള്ളവരാ‍ണെങ്കില്‍ അവരിലും രാത്രിയില്‍ വിയര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :