സ്ത്രീകളുടെ ശാരീരിക ആകർഷണം ഹോർമോൺ അളവുമായി ബന്ധപ്പെട്ടിരിക്കുന്നോ?

സ്ത്രീകളുടെ ശാരീരിക ആകർഷണം ഹോർമോൺ അളവുമായി ബന്ധപ്പെട്ടിരിക്കുന്നോ?

Rijisha M.| Last Modified വെള്ളി, 9 നവം‌ബര്‍ 2018 (10:56 IST)
സ്‌ത്രീകളുടെ ശാരീരിക ആകർഷണം അളവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സംശയങ്ങൾ ഏറെയാണ്. എന്നാൽ ശാരീരിക ആകർഷണമുള്ള സ്ത്രീകളിൽ ലൈംഗിക ഹോർമോണായ എസ്ട്രാഡയോൾ, പ്രൊജസ്ട്രോറോൺ എന്നിവ കൂടുതലായിരിക്കുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പഠനം.

യൂണിവേഴ്സിറ്റി ഓഫ് ​ഗ്ലാസ്​ ഗോയാണ് പഠനം നടത്തിയത്. ആകർഷകത്വമുള്ള സ്ത്രീകളുടെ മുഖവും ശരീരവും അവരുടെ ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതിന് മുമ്പ് പലരും അഭിപ്രായപ്പെട്ടിരുന്നുവെന്ന് ​ഗവേഷകനായ ബെനഡിക്ട് ജോൺസ് പറഞ്ഞു.

249 കോളേജ് വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്. സ്ത്രീകളുടെ ശാരീരിക ആകർഷണം ലൈം​ഗിക ഹോർമോണായ എസ്റ്റാഡ്രോയോളിനും പ്രൊജസ്ട്രോണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കാൻ നടത്തിയ ​ഗവേഷണം പൂർണപരാജയപ്പെടുകയാണ് ചെയ്തതെന്നും ​ഗവേഷകനായ ബെനഡിക്ട് ജോൺസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :