തൊണ്ടവേദനയാണോ, വീട്ടില്‍ തന്നെ പരിഹാരം ഉണ്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (09:33 IST)
തേന്‍ ചേര്‍ത്ത ചൂട് ചായ ഇടയ്‌ക്കെ കുടിക്കുക. ഉപ്പ് ചേര്‍ത്ത ചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട നന്നായി ഗാര്‍ഗിള്‍ ചെയ്യുക. ഇടയ്ക്കിടെ ചൂട് വെള്ളം കുടിക്കുക. ബേക്കിങ് സോഡയില്‍ ഉപ്പ് ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യുക. തണുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കുക

ചുക്കും കുരുമുളകും ചേര്‍ത്ത കാപ്പി ഇടയ്ക്കിടെ കുടിക്കുക. ഒരാഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടുക. മഴക്കാലത്ത് തിളപ്പിച്ചാറ്റിയ ഇളംചൂടുവെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :