ആവി പിടിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 23 ഓഗസ്റ്റ് 2021 (13:54 IST)
ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ എല്ലാവരും ആദ്യം ചെയ്യുന്നതാണ് ആവി പിടിക്കല്‍. ആവി പിടിക്കുമ്പോള്‍കിട്ടുന്ന ആശ്വാസവും ചെറുതല്ല. ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ശരിയായ രീതിയിലല്ലാതെ അവി പിടിക്കുകയാണെങ്കില്‍ അത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുന്നത്.

ആവി പിടിക്കുമ്പേള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കണ്ണുകളെയാണ്. കണ്ണില്‍ ആവി ഏല്‍ക്കാതിരിക്കാന്‍ നനഞ്ഞ തുണിയോ മറ്റോ വച്ച് കണ്ണുകള്‍ മറയ്ക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ അഞ്ചു മിനുറ്റില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ആവി പിടിക്കാനും പാടില്ല. തലവേദനയ്ക്കുപയോഗിക്കുന്ന ബാമുകള്‍ വെള്ളത്തില്‍ കലര്‍ത്തി ആവി പിടിക്കാന് പാടില്ല. പകരം തുളസിയില, പനിക്കൂര്‍ക്ക തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :