ഓണം 'വരുന്ന' പഴഞ്ചൊല്ലുകള്‍ ഏതൊക്കെ?
വീണ്ടുമൊരു ഓണം വീട്ടുപടിക്കല്‍ എത്തി. കോവിഡ് മഹാമാരിക്കിടെ അതീവ ജാഗ്രതയിലാണ് മലയാളികള്‍ ഇത്തവണയും ഓണം ആഘോഷിക്കുന്നത്. മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു.
ഓണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ ഓര്‍മയില്ലേ? മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഈ പഴഞ്ചൊല്ലുകള്‍. അത് ഏതൊക്കെയാണെന്ന് നോക്കാം. 'കാണം വിറ്റും ഓണം ഉണ്ണണം', 'ഉള്ളതുകൊണ്ട് ഓണം പോലെ', 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍', 'ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം'...തുടങ്ങി ഓണം വരുന്ന നിരവധി പഴഞ്ചൊല്ലുകള്‍ മലയാളി നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നുണ്ട്.
അടുത്ത ലേഖനം