ഇറച്ചികളില്‍ രാജാവ്; മട്ടന്‍ ചില്ലറക്കാരനല്ല

രേണുക വേണു| Last Modified തിങ്കള്‍, 17 ജൂണ്‍ 2024 (11:28 IST)

ഇറച്ചികളില്‍ ഏറ്റവും കേമന്‍ ആരെന്ന് ചോദിച്ചാല്‍ അത് മട്ടന്‍ ആണ്. ഏറെ പോഷക ഗുണങ്ങള്‍ അടങ്ങിയ ആട്ടിറച്ചി ശരീരത്തിനു നല്ലതാണ്. പ്രോട്ടീന്‍, അയേണ്‍, വിറ്റാമിന്‍ 12, സിങ്ക്, പൊട്ടാസ്യം എന്നിവ മട്ടനില്‍ അടങ്ങിയിരിക്കുന്നു. മറ്റു ഇറച്ചികളെ അപേക്ഷിച്ച് മട്ടന് കൊഴുപ്പ് കുറവാണ്. റെഡ് മീറ്റുകളില്‍ പൂരിത കൊഴുപ്പ് കുറവ് അടങ്ങിയരിക്കുന്നത് ആട്ടിറച്ചിയില്‍ ആണ്.

പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മട്ടന്‍ പേശികളുടെ ആരോഗ്യത്തിനു നല്ലതാണ്. ചിക്കന്‍, ബീഫ് എന്നിവയേക്കാള്‍ അയേണ്‍ അടങ്ങിയിട്ടുണ്ട് ആട്ടിറച്ചിയില്‍. ചുവന്ന രക്ത കോശങ്ങളുടെ വളര്‍ച്ചയ്ക്ക് മട്ടന്‍ നല്ലതാണ്. അതേസമയം അമിതമായി ആട്ടിറച്ചി കഴിക്കുന്നതും ഒഴിവാക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :