ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? നിര്‍ത്തുക

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കുന്നു

Mobile Phone Use, Food, Mobile and Food, Having food while looking phone
രേണുക വേണു| Last Modified ശനി, 13 സെപ്‌റ്റംബര്‍ 2025 (13:46 IST)
Eating Food

മലയാളികളുടെ ഒരു പൊതു ശീലമാണ് ടിവി കണ്ടും മൊബൈല്‍ ഫോണ്‍ നോക്കിയും ഭക്ഷണം കഴിക്കുന്നത്. ഏത് നേരത്തെ ഭക്ഷണം കഴിക്കുമ്പോള്‍ ആണെങ്കിലും ടിവിയിലോ ഫോണിലോ നോക്കി കഴിച്ചാല്‍ മാത്രമേ തൃപ്തി കിട്ടൂ എന്നുള്ളവര്‍ കുറച്ചൊന്നുമല്ല. എന്നാല്‍ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമാണോ?

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കുന്നു. നമ്മുടെ ശരീരത്തിനു ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം അകത്തു ചെല്ലാന്‍ ഇത് കാരണമാകും. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ പൂര്‍ണമായും ടിവിയിലേക്ക് പോകും. ആ സമയത്ത് ഭക്ഷണം അമിതമായ അളവില്‍ കഴിച്ചുകൊണ്ടിരിക്കാന്‍ പ്രവണതയുണ്ടാകും.

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ സമയം അപഹരിക്കും. സാധാരണ 10 മിനിറ്റ് മുതല്‍ 15 മിനിറ്റ് വരെ സമയമെടുത്ത് ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കും. എന്നാല്‍ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ അത് 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടേക്കാം. കുട്ടികളില്‍ ഈ ശീലം വളര്‍ന്നാല്‍ അതും ദോഷമാണ്. പിന്നീട് ടിവിയില്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത രീതിയിലേക്ക് കുട്ടികളുടെ മാനസികാവസ്ഥ മാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :