നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന ബദാം ശീലമാക്കുക

രേണുക വേണു| Last Modified ശനി, 18 മെയ് 2024 (12:38 IST)

നാല്‍പ്പത് വയസു കഴിഞ്ഞാല്‍ ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും നിയന്ത്രണവും വേണം. ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കുന്ന സമയമായതിനാല്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. പഞ്ചസാര അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ നിയന്ത്രിക്കുക.

നാല്‍പ്പത് കഴിഞ്ഞവര്‍ ഓട്‌സ് ശീലമാക്കണം. ഓട്‌സില്‍ മോശപ്പെട്ട കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ഓട്‌സ് നല്ലതാണ്.

വാതരോഗങ്ങളെ ചെറുക്കുന്ന ചെറി പഴം നാല്‍പ്പത് കഴിഞ്ഞവര്‍ക്ക് കഴിക്കാം. ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് ചെറി പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന ബദാം ശീലമാക്കുക.

ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകളില്‍ എല്ലിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ സോയാബീന്‍സ് നല്ലതാണ്.

അമ്പത് വയസു കഴിഞ്ഞാല്‍ മസിലുകള്‍ അയഞ്ഞു തൂങ്ങുന്നത് തടയാന്‍ ഉള്ള കഴിവ് പാലിനുണ്ട്

ഇലക്കറികളും ഫ്രൂട്ട്‌സും ധാരാളം കഴിക്കുകയും അന്നജം കുറയ്ക്കുകയും ചെയ്യണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :