സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 5 ജൂലൈ 2023 (17:19 IST)
ശീതീകരിച്ച ഭക്ഷണസാധനങ്ങള്‍ വാങ്ങുന്ന വേളയില്‍ അവ പാക്ക് ചെയ്ത തീയതി നിര്‍ബന്ധമായും നോക്കണം. അതുപോലെ
വാങ്ങിയ ശേഷം കഴിവതും പെട്ടെന്ന് തന്നെ അവ ഉപയോഗിച്ചു തീര്‍ക്കുകയും വേണം. തീയതി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. കടയില്‍ നിന്നു വാങ്ങിയാല്‍ തണുപ്പു മാറുന്നതിന് മുന്‍പ് ശീതീകരിച്ച ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. മത്സ്യ, മാംസപദാര്‍ത്ഥങ്ങള്‍ ഫ്രീസറിലും പച്ചക്കറികള്‍ ഫ്രിഡ്ജിലുമാണ് സൂക്ഷിക്കേണ്ടതെന്ന കാര്യം ഓര്‍ക്കുകയും വേണം.
ഭക്ഷ്യവസ്തുക്കള്‍ ശീതികരിക്കുന്നത് പ്രധാനമായും സോഡിയത്തിന്റെ സഹായത്തോടെയായിരിക്കും. കിഡ്നി പ്രശ്നങ്ങളുള്ളവര്‍ക്കും ഹൈപ്പര്‍ടെന്‍ഷനുള്ളവര്‍ക്കും ഇത്തരം ഭക്ഷണം നല്ലതല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശീതീകരിച്ച മാംസത്തിന് ചെറിയ റോസ് നിറമുള്ളത് സോഡിയം നൈട്രൈറ്റ് എന്ന രാസവസ്തു ചേര്‍ക്കുന്നതു കൊണ്ടാണ്. ശരിയായ താപനിലയിലല്ലാതെയാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതെങ്കില്‍ അവയുടെ ഉള്ള് ചീഞ്ഞുതുടങ്ങിയിട്ടുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്.