1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Cucumber and mint is best for burning fat

തടി കുറയ്‌ക്കാൻ വെള്ളരിയും പുതിനയും!

തടി കുറയ്‌ക്കാൻ വെള്ളരിയും പുതിനയും!

വെള്ളരി
തടി കുറയ്‌ക്കാൻ പലതും പരീക്ഷിച്ച് മടുത്തവർക്കായിതാ ഒരു എളുപ്പവഴി. വെള്ളരിയും പുതീനയും തടി കുറക്കാൻ ബെസ്‌റ്റാണ്. കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയും പുതിനയും ചേർന്നാൽ അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യും. 
 
സാലഡ് വെള്ളരിയിലും ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. വെള്ളരിക്ക ജ്യൂസിൽ അൽപം പുതിനയില ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 
 
കൂടാതെ ഇത് ദിവസം മുഴുവൻ ഉന്മേഷം നൽകാനും സഹായിക്കുന്നു. ഇവ രണ്ടു ശരീരത്തിന് തണുപ്പ് നൽകുന്നതാണ്. അതുകൊണ്ടുതന്നെ ഇത് ചൂടുള്ള സമയം കുടിക്കാൻ വളരെ ബെസ്‌റ്റാണ്.  
അടുത്ത ലേഖനം
ക്യാൻസറിനെ ചെറുക്കാൻ മൾബറി!