പ്രമേഹ രോഗികൾക്ക് നല്‍കാം പാ‍വയ്ക്ക ജ്യൂസ് !

പാവയ്ക്ക ജ്യൂസ്, പാവക്ക, പ്രമേഹം, ഇന്‍സുലിന്‍, Bitter Gourd, Bitter Gourd Juice, Insulin
BIJU| Last Modified വെള്ളി, 16 നവം‌ബര്‍ 2018 (19:52 IST)
ശരീരത്തിന് എന്തെല്ലാമാണോ വേണ്ടത് അതെല്ലാം നല്‍കാനുള്ള കഴിവ് പാവയ്‌ക്കയിലുണ്ട്. എണ്ണിയാലൊടുങ്ങാത്ത ഗു​ണ​ങ്ങ​ള്‍ ഉണ്ടെങ്കിലും കയ്‌പ് അനുഭവപ്പെടുത്തിനാലാണ് മിക്കവരും പാവയ്‌ക്കയെ മാറ്റി നിര്‍ത്തുന്നത്.
എന്നാല്‍ വിറ്റാമിന്റെ കലവറയാണ് പാവക്ക‍. ചിലര്‍ പാവയ്‌ക്ക പുഴുങ്ങി അതിന്റെ കയ്‌പ്പ് വെള്ളം കളഞ്ഞ് ഉപയോഗിക്കുന്നു. എന്നാല്‍ അത് നല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആ​സ്മ, ജ​ല​ദോ​ഷം, ചുമ എ​ന്നി​വ​യ്‌ക്ക് ആ​ശ്വാ​സം നൽ​കാനും പാവയ്‌ക്കയ്‌ക്ക് കഴിവുണ്ട്. ​ആന്റി​ ഓ​ക്സി​ഡ​ന്റു​ക​ളും വി​റ്റാ​മി​നു​ക​ളും അടങ്ങിയിരിക്കുന്ന പാവയ്‌ക്ക ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റയ്ക്കുകയും ശ​രീ​ര​ത്തിൽ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള കൊ​ഴു​പ്പി​നെ ഇ​ല്ലാ​താക്കുകയും ചെയ്യും.

റൈ​ബോ​ഫ്ളേ​വിൻ, ബീ​റ്റാ ക​രോ​ട്ടിൻ, മ​ഗ്നീ​ഷ്യം, ഫോ​സ്‌ഫറസ് ത​യാ​മിൻ, സി​ങ്ക്, ഫോ​ളി​യേ​റ്റ് തു​ട​ങ്ങിയ ഘ​ട​ക​ങ്ങൾ പാ​വ​യ്​ക്ക​യി​ലു​ണ്ട്. അതിനൊപ്പം ശി​രോ​ചർ​മ​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ളും അ​ക​റ്റാൻ പാവയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് ക​ഴി​വു​ണ്ട്.

നമ്മുടെ തൊടിയിലും ടെറസിലുമെല്ലാം വളരെ പെട്ടന്നു തന്നെ വളർത്താവുന്ന ഒരു പച്ചക്കറി കൂടിയാണ് പാവക്ക. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഈ പച്ചക്കറി ദിവസവും ആ‍ഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ നിരവധി രോഗങ്ങളെ ചെറുക്കാൻ സാധിക്കും.

പ്രമേഹത്തെ ചെറുക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് പാവയ്ക്ക. പ്രമേഹ രോഗികൾ പാ‍വക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ ഇൻസുലിനു പകരമായി പ്രവർത്തിക്കാൻ പാ‍വക്കയ്ക്ക് വലിയ കഴിവുണ്ട്. പാവക്കയിൽ അടങ്ങിയിരിക്കുന്ന പോളി പെപ്ടൈഡ് പി എന്ന പ്രോട്ടീനാണ് ഇത് സാധ്യമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് ക്രമീകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :