പ്രമേഹരോഗികള്‍ മാമ്പഴം കഴിച്ചാല്‍...

പ്രമേഹം, മാമ്പഴം, ആരോഗ്യം, Sugar, Diabetic, Health, Health Tips, Mango
BIJU| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (21:50 IST)
ഭക്ഷണപ്രിയരുടെ മോഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇതോടെ ഇഷ്‌ട വിഭവങ്ങള്‍ ഒഴിവാക്കുകയും താല്‍പ്പര്യമില്ലാത്തവ കഴിക്കേണ്ടിവരുകയും ചെയ്യും.

രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹമെന്ന് പറയുന്നത്.

പ്രമേഹ രോഗികളുടെ പ്രധാന സംശയങ്ങളിലൊന്നാണ് മാമ്പഴം കഴിക്കാമോ എന്നത്. മാമ്പഴത്തില്‍ മധുരം അടങ്ങിയിട്ടുള്ളതാണ് ഈ ആശങ്കയ്‌ക്ക് കാരണം. എന്നാല്‍, പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ് ഓസ്ട്രേലിയയില്‍ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ശരീരത്തിന് ഉന്മേഷം പകരാന്‍ മാമ്പഴത്തിന് സാധിക്കും.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുപ്രകാരം ഒരാള്‍ക്ക് 55 ശതമാനം കാര്‍ബോഹൈഡ്രേറ്റും 45 ശതമാനം പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് ആവശ്യം. അത്താഴത്തിന് ശേഷം ഒരു മാമ്പഴം കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് നിലനിര്‍ത്താന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :