മഴ ശക്തമായാൽ ഡെങ്കി മുതൽ ടൈഫോയ്ഡ് വരെ തലപൊക്കും, എങ്ങനെ പ്രതിരോധിക്കമെന്ന് അറിഞ്ഞിരിക്കാം

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂണ്‍ 2024 (20:17 IST)
കാലവര്‍ഷം സജീവമാകുന്നതോടെ മഴക്കാലരോഗങ്ങളുടെ ഒരു വലിയ നിര തന്നെ വരുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാധാരണമാണ്. ധാരാളം ജലാശയങ്ങള്‍ ഉള്ളതും പരിസരങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നതുമെല്ലാം മഴക്കാലത്ത് രോഗാണുക്കളുടെ പ്രജനന കേന്ദ്രമായി മാറുന്നു. അതിനാല്‍ തന്നെ മഴക്കാലരോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്ന് അറിഞ്ഞിരിക്കാം.


മഴക്കാലത്ത് കൊതുക് വഴി പടരുന്ന ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി എന്നിവ ജീവന് തന്നെ ഭീഷണിയാണ്.കടുത്ത പനി, തലവേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. കൊതുക് കടി ഒഴിവാക്കാന്‍ റിപ്പല്ലന്റുകള്‍ ഉപയോഗിക്കുക. കൊതുക് പെരുകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പാക്കുക. ശരീരം മുഴുവനും മൂടുന്ന രീതിയില്‍ വസ്ത്രം ധരിക്കുക എന്നതെല്ലാമാണ് ഇതിന് പ്രതിരോധമായി ചെയ്യാനാവുക.


അടുത്തിടെയായി മഴക്കാലത്ത് ഹെപ്പറ്റൈറ്റീസ് രോഗബാധയിലും വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് പകരുന്നത്. കരളിനെയാണ് അണുബാധ ബാധിക്കുക. ചെറിയ പനിയും ക്ഷീണവും മുതല്‍ മഞ്ഞപ്പിത്തം പോലുള്ള അവസ്ഥകള്‍ വരെയുള്ള ലക്ഷണം ഇതിനുണ്ടാകും. ഭക്ഷ്യസുരക്ഷാ നടപടികളും വാക്‌സിനേഷനും ഇത് പ്രതിരോധിക്കാന്‍ സഹായകമാണ്.
ഫ്‌ളു എന്നറിയപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ് മറ്റൊരു ആശങ്കയാണ്. ഏറ്റക്കുറച്ചിലുകളുള്ള താപനിലയും ഈര്‍പ്പവുമാണ് ഈ വൈറസിന് വളരാന്‍ സാഹചര്യമൊരുക്കുന്നത്. പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുക, കൈ ശുചിതേം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ പനി തടയാന്‍ സഹായിക്കും. പരിസരപ്രദേശങ്ങളിലെ വെള്ളം കെട്ടിനില്‍ക്കുന്നത് തടയുന്നതോടെ കൊതുക് പരത്തുന്ന രോഗങ്ങളെ തടയാന്‍ സഹായിക്കും. എലിപ്പനിക്ക് ഡോക്‌സിസൈക്ലിന്‍ പോലുള്ള
പ്രതിരോധ നടപടികള്‍ സ്വീകരിക്കാം.
കോളറ, ടൈഫോയ്ഡ് എന്നീ രോഗങ്ങള്‍ ശുചിത്വം ഉറപ്പാക്കുന്നതിലൂടെ ഒരു പരിധിവരെ തടയാവുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :