സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 17 ജൂണ്‍ 2024 (13:03 IST)
പശ്ചിമ ബംഗാളില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ എട്ടുപേര്‍ മരണപ്പെട്ടു. 27പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഗര്‍ത്തലയില്‍ നിന്നുള്ള 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിക്ക് സമീപത്തുണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒന്‍പതുമണിക്കായിരുന്നു അപകടം. മൂന്ന് ബോഗികള്‍ പാളം തെറ്റി. ഇതിനിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അപകടത്തില്‍ പരിക്കേറ്റവര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തെ കുറിച്ചറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എക്‌സില്‍ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി സംഘങ്ങള്‍ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.