ഒരാള്‍ കോട്ടുവായിടുന്നത് കണ്ടാല്‍ അതുപോലെ ചെയ്യുന്നവര്‍ക്കൊരു പ്രത്യേകതയുണ്ട്!

ഒരാള്‍ കോട്ടുവായിടുമ്പോള്‍ അത് കാണുന്നയാളും കോട്ടുവായിടുന്നതിനു കാരണം?

aparna| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (15:23 IST)
ഒരാള്‍ കോട്ടുവായിടുന്നത് കണ്ടാല്‍ അതു കാണുന്നയാളും കോട്ടുവായിട്ട് പോകാറുണ്ട്. എന്നാല്‍, കണ്ട് നില്‍ക്കുന്ന എല്ലാവരും ഇതിനോട് പ്രതികരിക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പ്രതികരിക്കുന്നവര്‍ ആ വ്യക്തിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ളവരാണെന്ന് പഠനങ്ങള്‍ പറയുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതലും വൈകാരിക ബന്ധമുള്ളവരില്‍ മാത്രമാണെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തിനു ക്ഷീണം അനുഭവപ്പെടുമ്പോഴും ഉറക്കം വരുമ്പോഴും താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുമ്പോഴുമാണ് സാധാരണഗതിയില്‍ കോട്ടുവാ അല്ലെങ്കില്‍ വായ്ക്കോട്ട വരുന്നത്.

ഒരാള്‍ കോട്ടുവാ ഇടുന്നത് കണ്ടാല്‍ എത്ര നിയന്ത്രിച്ചാലും നമുക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ വരുന്നത് അയാളുമായി ഒരു ബന്ധമുള്ളതുകൊണ്ടാണത്രേ. കോട്ടുവായിടുമ്പോള്‍ തലച്ചോറിലെ രക്തയോട്ടം വര്‍ധിക്കുന്നുവെന്നും ഇത് ഒരു പകര്‍ച്ച വ്യാധിയാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :