തലമുടി ചീകുന്നവേളയില്‍ വേദന അനുഭവപ്പെടാറുണ്ടോ ? സൂക്ഷിക്കണം !

മൈഗ്രേന്‍ ത്വക്കിന് പ്രശ്നം ചെയ്യും

migraine ,  skin ,  health ,  health tips ,  മൈഗ്രേന്‍ , സംവേദന ക്ഷമത , ത്വക്ക് ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത
സജിത്ത്| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (12:04 IST)
പലരേയും ബാധിക്കുന്ന അസുഖമാ‍ണ് മൈഗ്രേന്‍. എന്നാല്‍, മൈഗ്രേന്‍ മൂലം അസ്വസ്ഥത പ്രകടിപ്പിക്കുന്നവരുടെ ത്വക്ക് അധികം സംവേദനക്ഷമത ഉള്ളതാണെന്ന് അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയെത്തിയത്. തലമുടി ചീകുക, കമ്മല്‍ ഇടുക തുടങ്ങി ദൈനംദിന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ഇവര്‍ക്ക് വേദന അനുഭവപ്പെടാറുണ്ടെന്നാണ് പഠനം പറയുന്നത്.

പഠനത്തിന്‍റെ ഭാഗമായി ഗവേഷകര്‍ തലവേദന ബാധിക്കാറുള്ള 16573 പേരെ പരീക്ഷണ വിധേയമാക്കി. ഇതില്‍ 11737 പേര്‍ക്ക് മൈഗ്രേന്‍ അണെന്ന് കണ്ടെത്തുകയുണ്ടായി. മറ്റ് 1491 പേര്‍ക്ക് മൈഗ്രേന് സമാനമായ അവസ്ഥ ഉണ്ടെന്നും 3345 പേര്‍ക്ക് മറ്റ് തരത്തിലുള്ള തലവേദന ആണെന്നും കണ്ടെത്തുകയുണ്ടായി.

ദിവസവും തലവേദന ഉണ്ടാകുന്നവരില്‍ 68 ശതമാനത്തിനും ഇടവിട്ട് തലവേദന ഉണ്ടാകുന്നവരില്‍ 63 ശതമാനത്തിനും അമിത സംവേദന ക്ഷമതയുള്ള ത്വക്കുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇതുമൂലം ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഇവര്‍ക്ക് വേദന അനുഭവപ്പെടുന്നതായും അവര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ അമിത സംവേദന ക്ഷമതയുള്ള ത്വക്കുള്ളവരെ ചികിത്സിക്കുന്നതിന് മുന്‍‌ഗണന നല്‍കണമെന്നും വിദദ്ധര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :