Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (19:18 IST)
സ്ത്രീകളെപ്പോലെ പുരുഷന്മാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പല്ലിലെ മഞ്ഞനിറം. സ്വഭാവിക ജീവിതത്തിന് പോലും ഇതൊരു തടസമായി കാണുന്നവര്‍ ധാരാളമാണ്. പലരും ചികിത്സ തേടുന്നതും പതിവാണ്.
എന്തുകൊണ്ടാണ് പല്ലില്‍ മഞ്ഞനിറം കാണുന്നതെന്ന സംശയം ഭൂരിഭാഗം പേരും ഉയര്‍ത്തുന്നുണ്ട്. നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ടും ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും ഈ അവസ്ഥ ഉണ്ടാകും.
ചില ഭക്ഷണങ്ങള്‍, മരുന്നുകള്‍, പുകവലി, സിട്രസ് അടങ്ങിയ പഴങ്ങള്‍, ഷുഗര്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ പല്ലിലെ മഞ്ഞനിറത്തിന് കാരണമാകും.
പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുന്നതും രാത്രിയില്‍ ബ്രഷ് ചെയ്യാത്തതും മഞ്ഞ നിറത്തിന് കാരണമാകും. മാതളപ്പഴം, സ്ട്രോബെറി, ബ്യൂബെറി എന്നീ പഴങ്ങളും ചില ആന്റിബയോടിക്കുകള്‍, അലര്‍ജി മരുന്നുകള്‍ എന്നിവയും പല്ലിലെ മഞ്ഞനിറത്തിനു കാരണമാകാം.