അനുബന്ധ വാര്‍ത്തകള്‍
- വീട് സുരക്ഷിതമാക്കാം, കുറഞ്ഞ വിലയിൽ അത്യാധുനിക സൌകര്യങ്ങളുള്ള ഹോം സെക്യൂരിറ്റി ക്യാമറയുമായി ഷവോമി !
- സ്മാർട്ട്ഫോണുകൾക്ക് 7000 രൂപവരെ വിലക്കുറവ്, പ്രണയദിനത്തിൽ ബെസ്റ്റ് ഡേ ഓഫറുമായി സാംസങ് !
- പ്രണയം നടിച്ച് കൂടെക്കൂട്ടും, പിന്നിട് നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കും; പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഘം പിടിയിൽ
- പാളിയ തന്ത്രം; ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള നിക്കത്തിന് ഹൈ കമാൻഡ് തടയിട്ടു, മുഖ്യമന്ത്രിയാവാൻ രമേശ് ചെന്നിത്തലക്ക് ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും
- തേച്ചിട്ടുപോയ മുൻ പ്രണയ പങ്കാളിയുടെ ചിത്രം ഈ കഫേയിൽ വച്ച് കത്തിക്കാം, സൌജന്യമായി മധുരവും കഴിക്കാം, മധുരമായി പ്രതികാരം ചെയ്യാൻ ഇതാ ഒരു സുവർണാവസരം !
നിറം വർധിപ്പിക്കാൻ തക്കാളികൊണ്ടൊരു വിദ്യ, ചെയ്യേണ്ടെത് ഇത്രമത്രം !
മലിനമായ ഈ അന്തരീക്ഷത്തിൽ ചർമം സംരക്ഷിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒരു കര്യമാണ്. പ്രത്യേകിച്ച് സൌന്ദര്യം സംരക്ഷിക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും വിപരീത ഫലമാണ് ഉണ്ടാക്കുക. അതിനാൽ ചർമ്മം സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളാണ് ഉപയോഗിക്കേണ്ടത്.
ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പഴമാണ് തക്കാളി. തക്കാളി ആഹാരത്തിലൂടെ നിത്യേന നമ്മുടെ ശരീരത്തിൽ എത്തുന്നതുമാണ്. ചർമ്മ സംരക്ഷനത്തിനും തക്കാളി ഏറെ ഉത്തമമാണ്. നമ്മുടെ നിറം വർധിപ്പിക്കാൻ തക്കാളിക്ക് പ്രത്യേക കഴിവാണുള്ളത്. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് ഇനി പറയാം.
ഒന്നോ രണ്ടോ വലിയ തക്കാളി നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ശുദ്ധമായ തേൻ ചേർത്ത് മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ നേരം കഴിഞ്ഞ് ഇത് കഴുകിക്കളയാം ഇതിലൂടെ ചർമ്മത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാം. തക്കളി പേസ്റ്റിൽ ജോജോബ ഓയിലും, ടീട്രീ ടീട്രി ഓയിലും ചേർത്ത് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാക്കാൻ സാധിക്കും.