അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 ഡിസംബര്‍ 2023 (18:35 IST)
ആഘോഷസമയമെന്നാല്‍ മദ്യമില്ലാതെ ആഘോഷിക്കുക എന്ന രീതി മലയാളിക്ക് കൈമോശം വന്നിട്ട് നാളുകളറേയായി. തുടര്‍ച്ചയായി ആഘോഷങ്ങള്‍ വരുമ്പോള്‍ അതിനാല്‍ അമിതമായി മദ്യപിക്കുന്നത് പലപ്പോഴും സംഭവിക്കുന്നതാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഇത്തവണ ന്യൂ ഇയര്‍ കൂടി എത്തുമ്പോള്‍ പലരും അമിതമായി മദ്യപിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനായി ഈ കാലയളവില്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കാം.
തുടര്‍ച്ചയായ ദിനങ്ങളിലെ മദ്യപാനം കരള്‍ വീക്കത്തിന് വരെ കാരാണമാകാറുണ്ട്.ആയതിനാല്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഈ ദിവസങ്ങളില്‍ കുടിക്കുന്ന മദ്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ ശ്രദ്ധ നല്‍കണം. വല്ലപ്പോഴും മദ്യപിക്കുന്നത് ഹൃദയത്തെ അത്ര കണ്ട് ബാധിക്കില്ലെനിലും തുടര്‍ച്ചയായി അമിതമായി മദ്യപിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരാനും സ്‌ട്രോക്കിനും വരെ കാരണമാകാം. അതിനാല്‍ തന്നെ തുടര്‍ച്ചയായ ആഘോഷസമയങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
മദ്യപിക്കുന്നതിന് മുന്‍പായി ഭക്ഷണം കഴിക്കുവാന്‍ എപ്പോഴും ശ്രദ്ധിക്കണം. ഒഴിഞ്ഞ വയറില്‍ മദ്യപിക്കുന്നതാണ് പലപ്പോഴും പ്രശ്‌നം വഷളാക്കുന്നത്. മദ്യപിക്കുന്ന സമയത്തും നന്നായി വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം. ശരീരം ഡീഹൈഡ്രേറ്റ് ചെയ്യാതിരിക്കാന്‍ ഇത് സഹായിക്കും. വേഗത്തില്‍ മദ്യപിക്കുന്നത് കരളിന് ദോഷം ചെയ്യുന്നതാണ്. സമയം നല്‍കി മാത്രം നിങ്ങളുടെ ഡ്രിങ്ക് കുടിക്കുക. മദ്യപാനത്തിനൊപ്പം മറ്റ് ലഹരികള്‍ ഒരിക്കലും ഉപയോഗിക്കാതിരിക്കുക.