സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (16:51 IST)
ഫാറ്റിലിവര്‍ ഉള്ളവരില്‍ ചര്‍മം ചില ലക്ഷണങ്ങള്‍ കാട്ടും. പ്രധാനമായും കഴുത്തിലെ ചര്‍മം കറുക്കുന്നതാണ്. ഫാറ്റിലിവര്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നതാണ് ഇതിന് കാരണം. ശരീരം ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാത്തതുകൊണ്ടാണ് കറുത്ത നിറം ഉണ്ടാകുന്നത്. മറ്റൊന്ന് വായ്ക്ക് ചുറ്റുമുണ്ടാകുന്ന ചുണങ്ങളാണ്.
ശരീരത്തിന്റെ സിങ്ക് ശരിയായ രീതിയില്‍ എടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇതുണ്ടാകുന്നത്. ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. പിത്തരസവും ഉപ്പും ശരീരത്തില്‍ കൂടുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നത്.