രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഒരിക്കലും ഈ പാനിയങ്ങള്‍ കുടിക്കരുത്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 മെയ് 2024 (09:36 IST)
ദിവസവും പലതരത്തിലുള്ള പാനിയങ്ങള്‍ ആളുകള്‍ അകത്താക്കാറുണ്ട്. ഇതില്‍ മിക്കതും ശരീരത്തിന് ദോഷകരമാണ്. പ്രധാനമായും രക്തസമ്മര്‍ദ്ദം കൂട്ടുന്നവയുമാണ്. ഇതില്‍ പ്രധാനം മദ്യമാണ്. മയോക്ലിനിക്കിന്റെ കണ്ടെത്തല്‍ പ്രകാരം കൂടുതല്‍ മദ്യം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ദോഷകരമായ അളവില്‍ കൂട്ടുമെന്നാണ്. മറ്റൊന്ന് മധുരപാനിയങ്ങളാണ്. ഇത് ചീത്ത കൊളസ്ട്രോള്‍ ഉയരാനും ഇതിലൂടെ രക്തസമ്മര്‍ദം കൂടി ഹൃദ്രോഗം ഉണ്ടാകാനും സാധ്യത കൂടുതലാണ്.

ഇതുപോലെ എനര്‍ജി ഡ്രിങ്കുകളും ഹാനികരമാണ്. കൂടിയ അളവില്‍ കോഫി കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കൂട്ടും. ഇത് ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠാരോഗങ്ങള്‍ക്കും കാരണമാകും.രക്തസമ്മര്‍ദ്ദം 140/ 90 നുമുകളിലായാല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ രക്താതിമര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ എന്നറിയപ്പെടുന്നു. സിസ്റ്റോളിക് മര്‍ദ്ദവും ഡയസ്റ്റോളിക് മര്‍ദ്ദവും ഉയര്‍ന്നിരിക്കുന്ന അവസ്ഥയും സിസ്റ്റോളിക് മര്‍ദ്ദം മാത്രം ഉയര്‍ന്നിരിക്കുന്ന അവസ്ഥയും അമിതരക്തസമ്മര്‍ദ്ദമായി പരിഗണിക്കപ്പെടുന്നു. അനാരോഗ്യകരമായ ആഹാരം, വ്യായാമക്കുറവ്,മദ്യം, മാനസിക സമ്മര്‍ദ്ദം, പുകവലി, പ്രായക്കൂടുതല്‍ എന്നിവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. നിരവധി രോഗാസ്ഥകളില്‍ രക്തസമ്മര്‍ദ്ദത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ത്തന്നെ ഹൃദയവൈകല്യങ്ങളുടെ മുഖ്യസൂചകമായി രക്തസമ്മര്‍ദ്ദത്തെ ഉപയോഗപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :