'അമ്മ വരും' - പ്രതീക്ഷയോടെ ലിനിയുടെ മകൻ!

അനു മുരളി| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (12:38 IST)
ഇന്ന് ലോക ആരോഗ്യ ദിനം. ലോക ആരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ഇന്ന് ആരോഗ്യ ദിനം നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും ഉന്നമനത്തിനായാണ് സമർപ്പിച്ചിരിക്കുന്നത്. ലോകം മുഴുവൻ കൊവിഡ് 19 ന്റെ കരവലയത്തിൽ നിന്നും രക്ഷപെടാനുള്ള തന്ത്രപ്പാടിലാണ്. ഈ ദിവസം നമ്മൾ മലയാളികൾ ഓർത്തിരിക്കേണ്ട ഒരു മുഖമുണ്ട്. സിസ്റ്റർ ലിനിയുടേത്.

ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനിയെ അല്ലാതെ മറ്റാരെ ഓർക്കാനാണ് കേരളം. ലിനിയുടെ വരവും കാത്ത് ഇപ്പോഴും പ്രതീക്ഷയോടെ ഉമ്മറത്ത് കാത്ത് നിൽക്കാറുണ്ട് മക്കളായ സിദ്ധാർത്ഥും റിതുലുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് 19 നിൽ നിന്നും കരകയറാൻ കേരളത്തിനും ലോകത്തിനും കഴിയുമെന്ന പ്രതീക്ഷയിലാണ് ലിനിയുടെ ഭർത്താവ് സജീഷും.

നിലവിൽ കൂത്താളി ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സജീഷ് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട് സജീഷ്. പേരാമ്പ്ര പ്രദേശത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :