Last Modified ബുധന്‍, 19 ജൂണ്‍ 2019 (14:45 IST)
സ്ത്രീകളിൽ ഉണ്ടാകുന്ന സ്തനാർബുദത്തിന് 20 ശതമാനം കാരണമാകുന്നത് മദ്യപാനമാണെന്ന് റിപ്പോർട്ടുകൾ. കാന്‍സറും വൃക്കരോഗങ്ങളുമടക്കം മാനസിക പ്രശ്നങ്ങള്‍ക്കുവരെ മദ്യപാനം കാരണമാകുന്നു. ലോകത്ത് മദ്യപാനം മൂലം മരിക്കുന്ന അഞ്ചില്‍ ഒരാളുടെ മരണകാരണം അര്‍ബുദമാണ്. അതില്‍ കൂടുതല്‍ സ്ത്രീകളും മരിക്കുന്നത് സ്തനാര്‍ബുദം കാരണമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മദ്യപാനത്തിന്റെ ഉപയോഗം മൂലം ഇത്തരത്തില്‍ സ്തനാര്‍ബുദം വന്ന് മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. മദ്യം കഴിക്കുന്നതിനു മുന്‍പ് മദ്യം എന്താണെന്നും അതു കഴിക്കുന്നതു മൂലമുള്ള അനന്തരഫലങ്ങള്‍ എന്താണെന്നും ഓരോരുത്തരും അറിയേണ്ടത് അത്യാവശ്യമാണ്. സ്തനാർബുദത്തിൽ നിന്നും രക്ഷപെടാനുള്ള ഒരു വഴി മദ്യപാനം ഉപേക്ഷിക്കുക എന്നതാണ്.
മദ്യപിക്കുന്നു എന്നതുകൊണ്ട് എല്ലാ സ്ത്രീകള്‍ക്കും സ്തനാര്‍ബുദം വരണമെന്നില്ല. അതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നതാണ് വസ്തുത. കോളിഫ്ലവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ കൂടുതലായി കഴിക്കുന്നതിലൂടെ സ്തനാർബുദത്തിന് മറുവഴി കാണാനാകും.