മസ്തിഷ്കവീക്കം; നൂറിലധികം കുരുന്നുകൾക്ക് മരണം, ഇന്ത്യയുടെ വിക്കറ്റ് അന്വേഷിച്ച് ആരോഗ്യമന്ത്രി

Last Modified ചൊവ്വ, 18 ജൂണ്‍ 2019 (16:19 IST)
മസ്തിഷ്കവീക്കം ബാധിച്ച് നൂറിലധികം കുട്ടികള്‍ ബീഹാറിൽ മരണപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനൊപ്പമെത്തിയ ബിഹാര്‍ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ മംഗല്‍ പാണ്ഡെയ്ക്ക് നേരെ സോഷ്യൽ മീഡിയകളിൽ രൂക്ഷ വിമർശനം.

ഹര്‍ഷ് വര്‍ധനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെ പാണ്ഡെ ലോകകപ്പിലെ വിക്കറ്റ്‌ അന്വേഷിച്ചതിനാണ് വിമർശനമുയരുന്നത്. ‘എത്ര വിക്കറ്റായി?’ എന്ന്‌ ഞായറാഴ്ചത്തെ ലോകകപ്പ് കളിയുടെ അപ്പോഴത്തെ നിലയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ചോദ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :