ഗര്‍ഭധാരണം പെട്ടെന്നാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്

ഗര്‍ഭധാരണം പെട്ടെന്നാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്

  health , life style , pregnant women , women , ആരോഗ്യം , സ്‌ത്രീ , ആഹാരം , ദമ്പതികള്‍ , സ്‌ത്രീ , പുരുഷന്‍
jibin| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (12:27 IST)
ഗര്‍ഭധാരണത്തിന് എങ്ങനെ തയ്യാറെടുക്കുമെന്ന ആശങ്ക ദമ്പതികളില്‍ സ്വഭാവികമാണ്. സ്‌ത്രീകള്‍ക്കാണ് ഇക്കാര്യത്തില്‍ സംശയങ്ങള്‍ കൂടുതല്‍. ഗൈനോക്കോളജിസ്‌റ്റില്‍ നിന്നും ഉപദേശങ്ങള്‍ തേടുന്നതിനൊപ്പം തന്നെ സ്‌ത്രീയും പുരുഷനും ചില ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുമ്പ് തന്നെ ആരോഗ്യകരമായ ഒരു ജീവിതശൈലി പുലര്‍ത്താന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കണം. മദ്യപാനം, പുകവലി, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവയുണ്ടെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കണം.

പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രമിക്കണം. മുട്ട, ബീന്‍സ്, നട്‌സ്, ബദാം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.

ശരീരത്തിന് കൃത്യമായ ഭാരം എപ്പോഴും ഉണ്ടായിരിക്കണം. അമിത ഭാരവും ഭാരമില്ലായ്മയും എല്ലാം ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്‌ടിക്കും. കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം.

ഓവുലേഷന്‍ ദിവസം അറിയാന്‍ വളരെയധികം സാധ്യത കുറവായിരിക്കും. എന്നാല്‍ കൃത്യമായി ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഓവുലേഷന്‍ കണക്കാക്കാന്‍ വളരെയധികം എളുപ്പമായിരിക്കും. ഈ ദിവസം തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :