വണ്ണം കുറയ്‌ക്കണോ ?; എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം ശ്രദ്ധിക്കണം

  weight loss , weight , health , life style , food , ആരോഗ്യം , ഹെല്‍‌ത്ത് , മസില്‍ , പൊണ്ണത്തടി
Last Modified തിങ്കള്‍, 29 ഏപ്രില്‍ 2019 (19:33 IST)
അമിതവണ്ണം രൂക്ഷമാകുന്നതോടെ തടി കുറയ്‌ക്കാം എന്ന ചിന്തിയിലേക്ക് എല്ലാവരും നീങ്ങുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഇതേ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. മാറിയ ജീവിതക്രമവും തൊഴില്‍ സാഹചര്യവുമാണ് പലരിലെയും പൊണ്ണത്തടിക്ക് കാരണം.

വണ്ണം കുറയ്‌ക്കാന്‍ വ്യായാമവും ഡയറ്റും നല്ലതാണെങ്കിലും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്‌ക്കുക എന്നതാണ് പ്രധാനം.

കലോറിയും ഫൈബറും അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലര്‍ത്താന്‍ വെള്ളം കുടിക്കുകയും വേണം. ആഹാരത്തിനു മുമ്പ് വെള്ളം കുടിക്കുന്നതാണ് നല്ല ശീലം.

ചെറിയ പാത്രത്തില്‍ ആവശ്യമുള്ള ആഹാരം എടുത്തു കഴിക്കുന്നത്‌ ഭക്ഷണക്രമം ചിട്ടയാക്കാന്‍ സഹായിക്കും. പതിയെ നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുകയും കൊഴുപ്പുള്ളതും കട്ടി കൂടിയതുമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കുകയും വേണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :