ഈ ഒറ്റമൂലികളൊന്നു പരീക്ഷിച്ചു നോക്കൂ... അള്‍സറിനെ പൂര്‍ണമായും ഒഴിവാക്കാം !

Ulcer   , Health , Health Tips , Food , അള്‍സര്‍ , ആഹാരം , ഭക്ഷണം , ആരോഗ്യം , ആരോഗ്യവാര്‍ത്ത
സജിത്ത്| Last Updated: വ്യാഴം, 11 ജനുവരി 2018 (14:30 IST)
ചിട്ടയല്ലാത്ത ഭക്ഷണ രീതിയിലൂടേയും മറ്റും ഉണ്ടാകുന്ന ഒരു അസുഖമാണ് അള്‍സര്‍. എന്നാല്‍ പ്രാരംഭഘട്ടത്തില്‍ ഈ രോഗത്തെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. വയറിനകത്തുണ്ടാവുന്ന എരിച്ചില്‍, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. അള്‍സര്‍ മാറാന്‍ പല തരത്തിലുള്ള മരുന്നുകളും ഇന്ന് ആരോഗ്യരംഗത്ത് വിപുലമായി ലഭിക്കുമെങ്കിലും അതിനെ പൂര്‍ണമായി മാറ്റാന്‍ കഴിയില്ലെന്നതാണ് വസ്തുത. അള്‍സര്‍ പൂര്‍ണമായും മാറുന്ന കുറച്ച് ഒറ്റമൂലികളുണ്ട്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

വെളുത്തുള്ളി: ദഹനസംബന്ധമായ ഏതൊരു പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് വെളുത്തുള്ളി. ഇതിന്റെ ഗുണങ്ങള്‍ അള്‍സര്‍ പരിഹരിക്കുന്നതിനും ഏറെ സഹായകമാണ്.

കാബേജ്: കാബേക് കഴിയ്ക്കുന്നതിലൂടെയും അള്‍സറിനെ പ്രതിരോധിക്കാം. കാബേജും കാരറ്റു കൂടി ജ്യൂസ് അടിച്ച് കഴിയ്ക്കുന്നതും അള്‍സറെ അകറ്റാന്‍ സഹായിക്കും.

ഉലുവ: ഒരു ടീസ്പൂണ്‍ ഉലുവയെടുത്ത് രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതിലേക്ക് അല്പം തേനും ചേര്‍ത്ത് ആ ഉലുവയുടെ വെള്ളം കുടിയ്ക്കുക. ഇത് അള്‍സര്‍ പരിഹരിക്കുന്നതിന് സഹായിക്കും

തേങ്ങ:
ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ധാരാളമായി അടങ്ങിയ ഒന്നാണ് തേങ്ങ. അതുകൊണ്ടുതന്നെ നിത്യേന തേങ്ങയെ ഭക്ഷണത്തിന്റെ ഭാഗമാക്കി കഴിക്കുന്നത് അള്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു.

പഴം: ദഹനം കൃത്യമാക്കാനും വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കി അള്‍സറിനെതിരെ പ്രവര്‍ത്തിക്കാനും പഴം നല്ലൊരു പരിഹാര മാര്‍ഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :