jibin|
Last Updated:
തിങ്കള്‍, 12 ഫെബ്രുവരി 2018 (17:22 IST)
രാവിലെ എഴുന്നേറ്റയുടൻ
പാൽചായ കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരാന്‍ ഈ ശീലത്തിന് സാധിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. എന്നാല്‍, ഉറക്കമുണര്‍ന്നയുടന്‍ പാല്‍ചായ കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ വിവിധതരം ഗ്യാസ്ട്രിക് ആസിഡുകൾ എല്ല്ലാവരുടെയും വയറില്‍ നിറഞ്ഞിട്ടുണ്ടാകും. പാലില്‍ ആസിഡ് കലര്‍ന്നിട്ടുള്ളതിനാല്‍ പാൽചായ വയറിന് കേടുണ്ടാക്കും. ഇതിനാല്‍ പാല്‍ചായ വൈകി മാത്രമെ കുടിക്കാവു.
എഴുന്നേറ്റയുടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ വയറിലെ ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനായി ആൽക്കലൈന്‍ ഡ്രിങ്ക് കുടിക്കാം.
ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം അരിച്ചെടുത്ത്, അതിലേക്കു ഗ്രീൻ ടീ ഇടാം. രണ്ട്–മൂന്നു മിനിറ്റ് കഴിഞ്ഞ് തേനും നാരങ്ങാ നീരും ചേർത്തു കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. ചായയിൽ പാലിനു പുറമെ പഞ്ചസാരയും ഒഴിവാക്കാം.