ഒരോ ദിവസവും ആനന്ദപ്രദമാക്കാം... എഴുന്നേറ്റയുടന്‍ ഈ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ !

wake up tips , health , health tips , morning , ആരോഗ്യം , ആരോഗ്യ വാര്‍ത്ത
സജിത്ത്| Last Modified ബുധന്‍, 31 ജനുവരി 2018 (14:21 IST)
രാവിലെ എഴുന്നേറ്റ ശേഷം ആദ്യം എന്താണ് ചെയ്യാറുള്ളതെന്ന് ചോദിച്ചാല്‍ പാതി തുറന്ന കണ്ണുമായി ടോയ്ലറ്റിലേക്ക് പോകുന്ന രംഗമായിരിക്കും നമുക്കേവര്‍ക്കും ഓര്‍മ്മ വരുന്നത്. അതല്ലെങ്കില്‍ തലേ ദിവസം നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുത്തുള്ള ആലോചന. അതേസമയം, നമുക്ക് ചുറ്റുമുള്ള ആളുകളോട് ഒന്ന് ചിരിക്കാനോ ശുഭദിനം ആശംസിക്കാനോ നമ്മള്‍ മെനക്കെടാറില്ലെ എന്നതു ഒരു വസ്തുതയാണ്.

ഒരു നല്ല ദിവസം ലഭിക്കുന്നതിനു വേണ്ടി നമ്മള്‍ ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. ദിവസത്തെ പഴിക്കാതെയും കണികണ്ടവരെ ശപിക്കാതെയും ഒരു ദിവസം മുഴുവനും ആനന്ദപ്രദമാക്കി മാറ്റാന്‍ സഹായിക്കുന്ന ആത്മീയവും ശാസ്ത്രീയവുമായ ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

പുഞ്ചിരിക്കുക:

പാതി മയക്കത്തില്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നത്. ഉണര്‍വോടു കൂടി കൈകള്‍ നിവര്‍ത്തിയശേഷം, പുഞ്ചിരിയോടു കൂടിയായിരിക്കണം എഴുന്നേല്‍ക്കേണ്ടത്‍.

കരങ്ങളിലേക്ക് നോക്കുക:

ഇരു കരങ്ങളും പരസ്പരം ചേര്‍ത്തുവെച്ച് നന്നായി ഉരസിയ ശേഷം കണ്ണുകള്‍ പതുക്കെ തുറന്ന് ഉള്ളം കൈകളിലേക്ക് നോക്കുക. വിരലിന്റെ അഗ്ര ഭാഗത്ത് ലക്ഷ്മിയും ഉള്ളം കൈയ്യില്‍ സരസ്വതിയും കൈപ്പതിയുടെ ഭാഗത്ത് ബ്രഹ്മാവുമാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ശസ്ത്രം. അതുകൊണ്ട് രാവിലെ ഇവരെയാണ് കണികാണേണ്ടതെന്നും പൂര്‍വികര്‍ പറയുന്നു

ഇരു പാദങ്ങളും പതിയെ ചലിപ്പിക്കുക:

ഭൂമിയെ തൊടുന്ന പാദങ്ങളെ പതുക്കെ ചലിപ്പിക്കുക. മാത്രമല്ല, അവയെ ഇരുവശങ്ങളിലേക്കും മടക്കുകയും നിവര്‍ത്തുകയും ചെയ്യേണ്ടതും അത്യാവശ്യമാണ്.

മെഡിറ്റേഷന്‍:

ദിവസത്തില്‍ അഞ്ച് നിമിഷമെങ്കിലും മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കുമെന്നു മാത്രമല്ല ശാരീരികമായും ഇത് ഗുണം ചെയ്യും.

എഴുനേറ്റയുടന്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :