അനുബന്ധ വാര്‍ത്തകള്‍
- സ്‌ത്രീകളിലെ വിഷാദരോഗം ഭയക്കണോ ?; ശ്രദ്ധിക്കണമെന്ന് വിദഗ്ദര്‍
- രണ്ടടി ഭൂമിക്കുവേണ്ടി തർക്കം, സ്വന്തം സഹോദരനെയും കുടുംബത്തെ വെടിവച്ച് കൊലപ്പെടുത്തി മധ്യവയസ്കൻ
- തുടക്കത്തിൽ ക്ലാസ്മേറ്റ്സ് ബാംഗ്ലൂരിലെ ഒരു എഞ്ചിനിയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലായിരുന്നു; സിനിമ വന്ന വഴിയെകുറിച്ച് ലാൽജോസ് !
- വെറും 600 രൂപക്ക് ബ്രോഡ്ബാൻഡ് കണക്ഷനും ജിയോ ഹോം ടിവിയും, വമ്പൻ ഓഫറുകളുടെ പ്രഖ്യാപനം ഉടൻ !
- വിവാഹം കഴിഞ്ഞ് 30 സെക്കൻഡ് കഴിഞ്ഞപ്പോൾ പ്രസവം!
ഇക്കാര്യങ്ങൾ ചെയ്താൽ മറവിരോഗത്തെ അകറ്റാം !
മറവി എന്നത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. താക്കോൽ മുതൽ ഫോൺ ഉൾപ്പടെ പല വിലപ്പെട്ട സാധനങ്ങളും നമ്മൾ മറന്നുവക്കാറുണ്ട്. ഇതിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും. എന്നാൽ ഇതിനെയൊന്നും അത്ര കാര്യമായ ഒരു പ്രശ്നമായി കാണാൻ നമ്മൾ തയ്യാറല്ല. എന്നാൽ അങ്ങനെ നിസാരമായി തള്ളിക്കളയരുത് മറവി രോഗത്തെ.
ചില കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയാൽ മറവി രോഗത്തെ ഇല്ലാതാക്കാനാകും എന്നാണ് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്. ഒരേസമയം പല ജോലികൾ ചെയ്യുന്നത്, ഒരേസമയം പല കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതും ഒഴിവാക്കുക. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും.
മധുരം കുറക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. മധുരം തലച്ചോറിന്റെ അരോഗ്യത്തിന് അത്ര നല്ലതല്ല. മധുരം കുറക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. നന്നായി ഉറങ്ങുക എന്നത് വളരെ പ്രധാനമാണ്. ഉറക്കം കുറയുന്നത് ഓർമ്മ ശക്തിയെ കാര്യമായി തന്നെ ബാധിക്കും.
ലൈംഗിക ബന്ധം ഓർമ്മശക്തി വർധിപ്പിക്കും എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ ദിവസേനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് ഓർശക്തി വർധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. റെഡ് വൈൻ ഭൽഷണരീതിയിൽ ഉൾപ്പെടുത്തുന്നതും ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും.
അടുത്ത ലേഖനം