Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (17:14 IST)
പുക വലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ശീലം തുടരാന്‍ പ്രത്യേക കാരണങ്ങള്‍ ഒന്നും വേണ്ട. ഇന്നത്തെ തലമുറയില്‍ പുരുഷന്മാരും സ്ത്രീകളും പുക വലിക്കുന്നത് പതിവാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്.
ഭൂരിഭാഗം പേരിലും കാണുന്ന ഒരു പ്രവര്‍ത്തിയാണ് ഭക്ഷണത്തിന് ശേഷം പുകവലിക്കുക എന്നത്. ദഹനം വേഗത്തിലാകും, ഭക്ഷണം കഴിച്ചതിന്റെ ആലസ്യം വിട്ടുമാറും എന്നീ കാരണങ്ങളാണ് ഇക്കൂട്ടര്‍ പറയുന്നത്.
എന്നാല്‍, ഭക്ഷണ ശേഷമുള്ള പുകവലി ആരോഗ്യ ശേഷിയെ ഒറ്റയടിക്ക് ഇല്ലാതാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആഹാരശേഷം ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ബാധിക്കാന്‍ മാത്രമേ ഈ ശീലം ഉപകരിക്കൂ എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. കൂടാതെ, ശരീരം ശോഷിക്കാനും പ്രതിരോധ ശേഷി ഇല്ലാതായി രോഗങ്ങള്‍ പടരാനും കാരണമാകും.