കാന്‍ഡിഡ ഔറസ് വൈറസ് അതിഭീകരനോ ?

  health , life style , candida virus , കാന്‍ഡിഡ ഔറസ് , വൈറസ് , ആ‍രോഗ്യം
Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (14:53 IST)
വൈദ്യശാസ്‌ത്രത്തിന് വെല്ലുവിളിയാകുന്ന ഒരു തരം വൈറസാണ് കാന്‍ഡിഡ ഔറസ്. രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുകയും മരുന്നുകളെ ഇവ പ്രതിരോധിക്കുകയും ചെയ്യും എന്നതാണ് വെല്ലുവിളിയാകുന്നത്.

മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സി ഔറസ് വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട ഒരു വൈറസാണ്. ഇവയെ സാധാരണ ആന്റി ഫംഗല്‍ മരുന്നുകള്‍ കൊണ്ട് നശിപ്പിക്കാനാകില്ല. സി ഔറസിന്റെ പടര്‍ച്ച മനുഷ്യനും മൃഗങ്ങള്‍ക്കും ഒരു പോലെ ദോഷം ചെയ്യുന്നതാണ്.

കഴിഞ്ഞ മെയില്‍ മൗണ്ട് സീനായിലെ ആശുപത്രിയില്‍ ഉദര ശസ്ത്രക്രിയയ്ക്കായി പ്രവേശിക്കപ്പെട്ട മധ്യവയസ്‌കനിലാണ് കാന്‍ഡിഡ ഔറസ് വൈറസിലെ കണ്ടെത്തിയത്. തുടര്‍ന്ന് ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, ഇല്ലിനോയി എന്നിവിടങ്ങളിലേക്ക് സി. ഔറസ് വൈറസ് പടരുകയായിരുന്നു.

സി. ഔറസ് വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട ഒരു വൈറസായതില്‍ നൂതനമായ രീതിയിലുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് ഒരുക്കേണ്ടത്. ചെറിയ പിഴവ് പോലും വലിയ വിപത്തുകള്‍ വരുത്തിവയ്‌ക്കും എന്നതാണ് ഇതിനു കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :