ടാബ്‌ലറ്റുകൾ കഴിയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം, അറിയു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (14:40 IST)
വെള്ളം കുടിക്കാതെ ഗുളികകൾ വിഴുങ്ങുന്ന ശീലം പലരിലും ഉണ്ട്. ഡോക്ടർമാരുടെ നിർദേശത്തോടെയല്ലാതെ വെള്ളം കുടിക്കാതെ ഒരിക്കലും ഗുളികകൾ വിഴുങ്ങരുത്. ഇത് ഏറെ അപകടങ്ങൾ വരുത്തിവക്കും എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അന്നനാളത്തിൽ നീർക്കെട്ട് രക്തശ്രാവം പൊള്ളൽ എന്നിവ ഉണ്ടാക്കുന്നതിന് ഇത് കാരണമാകും.

വെള്ളം കുടിക്കാതെ ഗുളിക മാത്രമായി വിഴുങ്ങിയാൽ. ഗുളിക മുഴുവനായോ, ടാബ്‌ലറ്റിന്റെ ഭാഗങ്ങളോ അന്നനാളത്തിൽ കുടുങ്ങുന്നതിന് കാരണമാകും. ഇതാണ് നീർക്കെട്ടിനും മറ്റു ഗുരുതര പ്രശ്നങ്ങൾക്കും ഇടയാക്കുക. അന്റീ ബയോട്ടിക്കുകൾ സ്ഥിരമായി കഴിക്കുന്നവരിൽ ഇത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും.


വേദന അറിയിക്കുന്ന നാഡികൾ അന്നനാളത്തിൽ ഇല്ല എന്നതിനാൽ. ഇവിടെയുണ്ടാകുന്ന പരിക്കുകളോ മുറിവുകളോ നമുക്ക് തിരിച്ചറിയാനും സാധിക്കില്ല. 250 മില്ലിലിറ്റർ വെള്ളമെങ്കിലും ഒരു ടാബ്‌ലറ്റിനൊപ്പം കുടിക്കണം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇരുന്നൊകൊണ്ടോ, നിന്നുകൊണ്ടോ മാത്രമേ ഗുളികകൾ കുടിക്കാവു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :