jibin|
Last Modified തിങ്കള്‍, 10 ഡിസംബര്‍ 2018 (11:24 IST)
ഉറക്കം ലഭ്യമാകുന്നില്ലെന്നും നഷ്‌ടപ്പെടുന്നുവെന്നുമുള്ള പരാതി ഭൂരിഭാഗം പേരിലുമുണ്ട്. പുരുഷന്മാരെ പോലെ സ്‌ത്രീകളിലും ഈ പ്രശ്‌നം രൂക്ഷമാണ്.
കൗമാരക്കാരെയാണ് ഈ പ്രശ്‌നം കൂടുതലായും അലട്ടുന്നത്. ഇതോടെ ക്ഷീണവും ഊര്‍ജമില്ലായ്‌മയും വര്‍ദ്ധിക്കുന്നത് സ്വാഭാവിക ജീവിതം നയിക്കുന്നതിന് തടസമാകുകയും ചെയ്യും.
എന്നാല്‍ കൗമാരക്കാരിലെ ഉറക്ക കുറവിന് ചില കാരണങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ചെറിയ പ്രായത്തില്‍ ലഭിക്കുന്ന ഉറക്കവുമായി ബന്ധപ്പെട്ടാണ് ഭാവിയിലെ ഉറക്കത്തിന്റെ ആഴവും സമയവും ലഭിക്കുന്നത്.
ചെറിയ പ്രായത്തില്‍ ലഭിക്കുന്ന ഉറക്കത്തിന്റെ തോത് അനുസരിച്ചാണ് പിന്നീടങ്ങോട്ടുള്ള കാലത്തെ ഉറക്കത്തിന്റെ ശീലവും രൂപപ്പെടുകയെന്നാണ് പെന്‍സില്‍വാനിയ സ്റ്റെയ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ വ്യക്തമാക്കുന്നത്.
അതിനാല്‍ ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് നല്ല ഉറക്കം ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അവര്‍ക്ക് തിരിച്ചടിയുണ്ടാക്കാം.