jibin|
Last Modified ബുധന്‍, 28 നവംബര്‍ 2018 (12:43 IST)
ഭക്ഷണം എത്ര കഴിച്ചിട്ടും വണ്ണം വയ്‌ക്കുന്നില്ല എന്ന പരാതി പലരിലുമുണ്ട്. സ്‌ത്രീകളിലും പുരുഷന്മാരിലും സമാനമായ പ്രശ്‌നം അനുഭവപ്പെടുന്നുണ്ട്. ആരോഗ്യ കാരണങ്ങള്‍ മൂലമാണോ ശരീരം മെലിഞ്ഞിരിക്കുന്നതെന്ന ആശങ്കയില്‍ പലരും ഡോക്‍ടറെ കാണുകയും ചെയ്യാറുണ്ട്.
വണ്ണം വയ്‌ക്കാത്തതും ഭക്ഷണക്രമവും തമ്മില്‍ ബന്ധമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അടിസ്ഥാന ഉപാപചയ നിരക്ക്അഥവാ ബേസൽ മെറ്റബോളിക് റേറ്റ് (ബിഎംആർ) ആണ് വണ്ണം വയ്‌ക്കാത്തതിനു കാരണം.
സൽ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആറിലാണ് നമുക്ക് ഒരു ദിവസം ആവശ്യമായ കാലറി കണക്കാക്കുക. ബിഎംആര്‍ ആണ് പ്രവര്‍ത്തന രഹിതമായി ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഊര്‍ജം. ഈ ഊര്‍ജം നമ്മുടെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം വേണ്ടിവരുന്നതാണ്.
ഇത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും. നല്ലൊരു ഡോക്‍ടറെ സമീപിച്ച് ഇക്കാര്യത്തില്‍ ഉപദേശം തേടുന്നതാകും നല്ലത്. വ്യായാമം ചെയ്യുന്നവര്‍ക്ക് ആവശ്യമായ ഊര്‍ജ്ജത്തിലും വ്യത്യാസമുണ്ട്.