കുടവയര്‍ കുറയ്‌ക്കാന്‍ ആപ്പിള്‍ സഹായിക്കുന്നത് എങ്ങനെ ?

കുടവയര്‍ കുറയ്‌ക്കാന്‍ ആപ്പിള്‍ സഹായിക്കുന്നത് എങ്ങനെ ?

 apple , food , health , life style , ആപ്പിള്‍ , ആരോഗ്യം , കുടവയര്‍ , കാന്‍സര്‍ , പ്രമേഹം
jibin| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (18:18 IST)
ആപ്പിളിന്റെ അളവില്ലാത്ത ഗുണങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ആപ്പിള്‍ അമിതഭാരവും കുടവയറും കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

85 ശതമാനവും ജലം അടങ്ങിയ ആപ്പിള്‍ ദഹനപ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കും. ആപ്പിളിലടങ്ങിയ പെക്റ്റിൻ നാരുകളും പോളിഫിനോളുകളും ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കും.


ആപ്പിളിൽ അടങ്ങിയ പെക്റ്റിൻ, ഭക്ഷണത്തിലെ അമിത കൊഴുപ്പിനെ ശരീരം വലിച്ചെടുക്കുന്നതിൽ നിന്നു തടയുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നാനും ഇതു സഹായിക്കുന്നു. 100 ഗ്രാം ആപ്പിളിൽ ഏതാണ്ട് 50 കാലറി മാത്രമേ ഉള്ളൂ എന്നത് അമിത വണ്ണം ഉണ്ടാകുന്നത് തടയും.

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോന്യൂട്രിയന്റുകള്‍ , ആന്റിഓക്‌സിഡന്റുകള്‍, പോളിഫിനോളുകള്‍ എന്നിവ പ്രമേഹം കുറയാന്‍ സഹായിക്കും. ആപ്പിള്‍ കഴിക്കുന്നതിലൂടെ വിറ്റാമിന്‍ സിയുടെ 14 ശതമാനത്തോളം ലഭ്യമാകും . ഇതിലൂടെ പനി, ജല ദോഷം എന്നിവ വരുന്നത് തടയാന്‍ സാധിക്കും.

ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്‌സ്‌ എന്ന വസ്‌തു കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :