ഉച്ചമയക്കം മാനസികാവസ്ഥ മെച്ചപ്പെടുത്തുമോ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (15:52 IST)
നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉച്ചമയക്കം സഹായിക്കും. രാവിലെ പലവിധ ജോലികള്‍ ചെയ്ത് മനസ്സും ശരീരവും ക്ഷീണിക്കുന്ന അവസ്ഥയിലാണ് ഉച്ചഭക്ഷണം കഴിക്കാന്‍ പോകുന്നത്. ഉച്ചഭക്ഷണ ശേഷം കുറച്ച് നേരം വിശ്രമിക്കുന്നത് അതുവരെ ഉണ്ടായിരുന്ന വിരസത നീക്കുകയും ശരീരത്തെയും മനസ്സിനെയും കൂടുതല്‍ ഉന്മേഷമുള്ളതാക്കുകയും ചെയ്യും.

ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉച്ചമയക്കം ഗുണം ചെയ്യും. രക്ത സമ്മര്‍ദ്ദത്തെ ഇത് സാധാരണ നിലയിലാക്കുകയും കൃത്യമായി നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. അതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയുന്നു.

മാത്രമല്ല രാത്രി പലവിധ കാരണങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവരാണെങ്കില്‍ ഉറപ്പായും ഉച്ചയ്ക്ക് അല്‍പ്പനേരം മയങ്ങുന്നത് ആരോഗ്യത്തിനു നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :