ഛര്‍ദ്ദി ഉണ്ടാകാന്‍ കാരണം എന്തെല്ലാം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (12:19 IST)
വയറിന് ഇഷ്ടപ്പെടാത്തതോ അല്ലെങ്കില്‍ കഴിച്ച ഭക്ഷണങ്ങള്‍ ദഹിക്കാത്തതോ മൂലമാണ് ചര്‍ദ്ദി ഉണ്ടാകുന്നത്. വയറ്റില്‍ വിഷാംശങ്ങള്‍ കടന്നു കൂടുമ്പോഴും സധാരണയായി ഇത്തരം പ്രവണത ഉണ്ടാകാറുണ്ട്. ഇത് തലച്ചോര്‍ തിരിച്ചറിയുകയും ആമാശത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുകയും ഒടുവില്‍ ഛര്‍ദ്ദിക്കുകയുമാണ് ചെയ്യുന്നത്. നിര്‍ത്താതെയുള്ള ചര്‍ദ്ദി ശരീരത്തിന് വളരെ മോശമാണ്. ഇത് ശരീരത്തെ തളര്‍ത്തും. അതിസാരം, ഭക്ഷ്യവിഷബാധ, ദഹനക്കേട്, ഗര്‍ഭാവസ്ഥ, അസിഡിറ്റിയുടെ കുറവ് എന്നിവയെല്ലാം ഛര്‍ദ്ദിക്ക് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :