സ്‌ത്രീകളില്‍ മൂത്രാശയക്കല്ല് വര്‍ദ്ധിക്കാന്‍ കാരണം ഈ രീതികളോ ?

 kidney stones , kidney , food , life style , ആരോഗ്യം , കിഡ്‌നി സ്‌റ്റോണ്‍ , മൂത്രാശയക്കല്ല്
Last Modified വ്യാഴം, 23 മെയ് 2019 (19:58 IST)
അടുത്തകാലം മുതല്‍ സ്‌ത്രീകളില്‍ മൂത്രാശയക്കല്ല് വര്‍ദ്ധിച്ചു വരുന്നതായി കാണാറുണ്ട്. 18 മുതല്‍ 39 വയസിനുള്ളില്‍ പ്രായമുള്ള സ്‌ത്രീകളിലാണ് കിഡ്‌നി സ്‌റ്റോണ്‍ കൂടുതലായി കാണുന്നത്. ഇതിന് പല കാരണങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

അമിതവണ്ണം, മൂത്രത്തില്‍ തുടരെയുള്ള അണുബാധ, ആഹാരശീലങ്ങള്‍, പ്രമേഹം എന്നീ പ്രശ്‌നങ്ങള്‍ സ്‌ത്രീകളില്‍ കൂടുതലായി കാണുന്നുണ്ട്. അമിതമായോ കാത്സ്യം കൂടുതലായി ശരീരത്തില്‍ എത്തുന്നതും പതിവാണ്. ഇതാണ് സ്‌ത്രീകളില്‍ മൂത്രാശയകല്ല്‌ രൂക്ഷമാകാന്‍ കാരണം.

പോസ്റ്റ്‌ മെനോപ്പോസ് അവസ്ഥയില്‍ ഈസ്ട്രജന്‍ തെറാപ്പി ചെയ്യുന്ന സ്ത്രീകള്‍ക്കും കിഡ്നി സ്റ്റോണ്‍ ഉണ്ടാകാറുണ്ട്. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുകയും ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നതും രോഗത്തിന് കാരണമാകും. നല്ലൊരു ഹെല്‍ത്തി ഡയറ്റ് ശീലിക്കുന്നതിനൊപ്പം ഭക്ഷണ ക്രമവും മെച്ചപ്പെടുത്തിയാല്‍ മൂത്രാശയകല്ല്‌ എന്ന പ്രശ്‌നം ഇല്ലാതാക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :