വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 9 നവംബര്‍ 2020 (15:45 IST)
നാടുവിട്ട് ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷൻമാരുമെല്ലാം മിക്കവാറും ദിവസങ്ങളിൽ ഒരേ ഭക്ഷണം പതിവാക്കുന്ന രീതിയുണ്ട്. ജോലിയ്ക്ക് പോകുന്ന തിരക്കും. മറ്റുമെല്ലാമാണ് ഇതിന് കാരണം. എന്നാൽ ഈ ശീലം വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് തന്നെ കാരണമാകാം. ചില ഭക്ഷണങ്ങള്‍ പതിവായി കഴിച്ചാല്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാനസികവും ശാരീരികവുമായ അസ്വസ്ഥകള്‍ക്ക് ഇത് കാരണമാകും.
ഒരേ ഭക്ഷണം പതിവായി കഴിക്കുന്നതിലൂടെ പോഷകക്കുറവ്, ഉദര ആരോഗ്യാത്തിൽ പ്രശ്നങ്ങൾ, വിരസത, രോഗപ്രതിരോധ ശക്തിയും ഊർജ്ജവും കുറയുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ബാധിയ്ക്കുന്നതിന് കാരണമാകും. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുന്നതാകണം ഭക്ഷണക്രമം. മാംസവും മീന്‍ വിഭവങ്ങളും പാലും ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇവ ഇടകലർത്തി വേണം കഴിയ്ക്കാൻ. ഒരു ആഹാരവും പതിവാക്കരുത്. വ്യത്യസ്തയിനം ഭക്ഷണം കഴിക്കുന്നവർ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നും ഇവര്‍ക്ക് രോഗപ്രതിരോധ ശേഷി പഠനങ്ങള്‍ പറയുന്നു.