ഹാരിയറിന് കാമോ എഡിഷൻ വിപണിയിലെത്തിച്ച് ടാറ്റ; വില 16.50 ലക്ഷം മുതൽ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (14:18 IST)
പ്രീമിയം എസ്‌യുവി ഹാരിയറിന് പുത്തൻ കാമോ പതിപ്പിനെ വിപണിയിലെത്തിച്ച് ടാറ്റ. 16.50 ലക്ഷം രൂപ മുതലാണ് സ്പെഷ്യൽ എഡിഷൻ പതിപ്പുകളുടെ എക്സ് ഷോറും വില ആരംഭിയ്ക്കുന്നത്. മാനുവൽ എക്സ്ടി, ഓട്ടോമാറ്റിക് എക്സ് ഇസഡ് പതിൽപ്പുകളിലും കാമോ എഡിഷൻ എത്തും. റെഗുലർ ഹാരിയറിന്റെ കസ്റ്റമൈസ്ഡ് പതിപ്പായാണ് കാമോ എഡിഷൻ വിപണിയിലെത്തുന്നത്. കാമോ ഗ്രീൻ കളറാണ് ഈ പതിപ്പിന്റെ പ്രധാന സവിശേഷത.

കാമോ ബാഡ്ജിങ്, പ്രത്യേക ഡിസൈൻ നൽകിയിട്ടുള്ള റൂഫ്,17 ഇഞ്ച് ബ്ലാക്ക് സ്റ്റോണ്‍ അലോയി വീല്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ. ബ്ലാക് ഫിനിഷോടെയുള്ള ഡാഷ് ബോർഡ്, ലെതർ സീറ്റുകൾ എന്നിവയാണ് അകത്തെ മാറ്റങ്ങൾ. കാമോ സ്‌റ്റെല്‍ത്ത്, കാമോ സ്‌റ്റെല്‍ത്ത് പ്ലസ് എന്നിങ്ങനെ രണ്ട് ആക്സസറി ഓപ്ഷനുകളും ഉണ്ട്. റെഗുലര്‍ ഹാരിയറിലെ അതേ 2.0 ലിറ്റര്‍ എന്‍ജിനാണ് കാമോ എഡിഷനിലും നല്‍കിയത്. 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :