ഈ രീതികള്‍ നിസാരമല്ല; മുടി കൊഴിയുന്നതിന് ഇതാകും കാരണം

  hari , life style , food , ആരോഗ്യം , മുടി , മുടി കൊഴിച്ചില്‍
Last Modified വ്യാഴം, 30 മെയ് 2019 (20:29 IST)
പല കാരണങ്ങള്‍ മൂലം മുടി നഷ്‌ടമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശാരീരിക പ്രത്യേകതകള്‍ മാത്രമല്ല ജീവിത ശൈലിവരെ മുടി കൊഴിച്ചിലിന് കാരണമാകും. ഭക്ഷണരീതിയും ഉപയോഗിക്കുന്ന വെള്ളവും വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ശ്രദ്ധിക്കാതെ ചെയ്യുന്ന ചില കാര്യങ്ങള്‍ മുടി കൊഴിയാന്‍ കാരണമാകും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയുന്നതും കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്നതും മുടിയുടെ ആരോഗ്യം നശിപ്പിക്കും.

മുടിയുടെ വളര്‍ച്ചയേയും, തലയോട്ടിയുടെ ആരോഗ്യത്തേയും നിലനിര്‍ത്തുന്ന വിറ്റാമിന്‍ ബി-12, ഡി എന്നിവയുടെ കുറവ് മുടിക്ക് ദോഷം ചെയ്യും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവരിലും ഗര്‍ഭിണി ആയിരിക്കുന്ന സ്‌ത്രീകളിലും മുടി കൊഴിച്ചില്‍ രൂക്ഷമായിരിക്കും.

മുടി കെട്ടിവയ്‌ക്കുന്ന രീതിയും വെള്ളവും ഉപയോഗിക്കുന്ന ഷാമ്പുവും എണ്ണകളും മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :