പ്രോട്ടീന്‍ പൗഡര്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ മസില്‍ വളരുമോ ?

  protein , milk , protein powder , health , food , ആരോഗ്യം , ഭക്ഷണം , പ്രോട്ടീന്‍ ഡ്രിങ്കുകള്‍ , പ്രോട്ടീന്‍ പൗഡര്‍
Last Modified ചൊവ്വ, 30 ജൂലൈ 2019 (19:19 IST)
പതിവായി വ്യായാമം ചെയ്യുന്നവര്‍ പ്രോട്ടീന്‍ ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജവും കരുത്തും ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. എന്നാല്‍, പ്രോട്ടീന്‍ പൗഡറുകളുടെ ഉപയോഗം ഭാവിയില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങളെല്ലാം തെളിയിച്ചിരിക്കുന്നത്.

വ്യായാമം ചെയ്യുന്നവര്‍ക്ക് സാധാരണം ഒരു വ്യക്തിക്ക് ലഭിക്കുന്നതിലും 25-30 ഗ്രാം പ്രോട്ടീന്‍ അധികം ആവശ്യമാണ്. ഈ കുറവ് നികത്താനാണ് പ്രോട്ടീന്‍ ഉപയോഗിക്കുന്നത്.

പ്രോട്ടീന്‍ പൗഡര്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ നേട്ടം വര്‍ദ്ധിക്കുമോ?, ഇത് നല്ലതാണോ എന്ന ആശങ്ക ഭൂരിഭാഗം പേരിലുമുണ്ട്. പാലിലും വെള്ളത്തിലും പ്രോട്ടീന്‍ മിക്സ് ചെയ്യാവുന്നതാണ്. അത് ഓരോരുത്തരുടെയും ഇഷ്‌ടം പോലെയാണ്.

പാലില്‍ പ്രോട്ടീന്‍ കലര്‍ത്തി കുടിക്കുന്നത് മസിലുകളുടെ വളര്‍ച്ചയെ ശക്തമാക്കും. കാരണം പാലിലെ പ്രോട്ടീനും പൗഡറിലെ പ്രോട്ടീനും മസില്‍ ബില്‍‌ഡിംഗ്, വെയിറ്റ് ഗെയിന്‍ എന്നിവയ്‌ക്ക് സഹായിക്കും. രാവിലെയോ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിന് തൊട്ടു മുമ്പോ ആണ് ഇതു കുടിക്കുന്നതു കൊണ്ട് ഏറ്റവും ഗുണം. എന്നാല്‍ പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമായത്ര മാത്രമേ കഴിക്കാവൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :