അനുബന്ധ വാര്‍ത്തകള്‍
- ആര്‍ത്തവ സമയത്ത് ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍ രക്ഷപ്പെട്ടു !
- മുഖത്തെ എണ്ണമയം അകറ്റാൻ ചില എളുപ്പ വഴികൾ
- നന്നായി പഴുക്കാത്ത പഴവർഗ്ഗങ്ങൾ കഴിക്കാറുണ്ടോ? ഉണ്ടെങ്കിൽ ആ ശീലം നിർത്തിക്കോളൂ, ഇല്ലെങ്കിൽ പണിയാകും
- ചിക്കന്‍ കഴിച്ചാല്‍ നിപ്പ പിടികൂടുമോ ?; ആ സന്ദേശത്തിന് പിന്നിലുള്ള സത്യമെന്ത്
- സ്ത്രീകളുടെ ലൈംഗിക ശേഷി മെച്ചപ്പെടുത്താനും കുടവയര്‍ കുറയ്‌ക്കാനും ആപ്പിൾ
'ആ ഏഴ് ദിവസങ്ങൾ'ക്ക് മുമ്പുള്ള മൂഡുമാറ്റത്തിന് പിന്നിലെന്താണ്?
ഈ ഏഴ് ദിവസങ്ങളിൽ മാത്രമല്ല വേദന
മാസംതോറുമുള്ള ആ ഏഴ് ദിവസങ്ങളിൽ മാത്രമാണ് സ്‌ത്രീകൾക്ക് ആർത്തവത്തോടനുബന്ധിച്ചുള്ള വിഷമകാലമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ആ ധാരണ തെറ്റാണ്. ആർത്തവ വേദനയേക്കാളും ബുദ്ധിമുട്ടുകളേക്കാളും പ്രശ്‌നം സൃഷ്‌ടിക്കുന്നതാണ് പ്രീമെൻസ്‌ട്രൽ പിരീഡ്. എല്ലാ സ്‌ത്രീകളിലും ഈ അവസ്ഥ ഏറിയും കുറഞ്ഞും കാണാറുണ്ട്.
ആർത്തവത്തിന് ഒന്നോ രണ്ടോ ആഴ്‌ച മുമ്പ് സ്‌ത്രീകളിൽ കാണപ്പെടുന്ന അവസ്ഥയാണിത്. ശാരീരികവും മാനസികവുമായ ഈ ബുദ്ധിമുട്ട് ചില സ്‌ത്രീകളിൽ വളരെ വിഷമം പിടിച്ച ഘട്ടമാണ്. ചിലരുടെ ദൈനംദിന ജീവിതത്തിൽ തന്നെ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കും.
28 ദിവസം ഇടവിട്ടുള്ള ആർത്തവചക്രത്തിന്റെ പതിനാലാം ദിവസത്തോട് അടുപ്പിച്ചായിരിക്കും ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ആർത്തവം ആരംഭിക്കുന്നതുവരെ ഇത് നീണ്ടുനിൽക്കുകയും ചെയ്യും. ഇതിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും.
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ ഇതിന്റെ വേദനയിൽ മാറ്റം ഉണ്ടാകും. വ്യായാമം ചെയ്യുന്നതും മാനസികപിരിമുറുക്കം കുറയ്‌ക്കുന്നതും നല്ലതാണ്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. ധാരാളം വെള്ളം കുടിയ്‌ക്കുക ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്‌ക്കാനും ശ്രദ്ധിക്കുക.